Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magnifica Humanitas

മാ​ഗ്നി​ഫി​ക്ക ഹു​മാ​നി​ത്താ​സ്: വെ​ബി​നാ​ർ 20ന്

കൊ​​​​ച്ചി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​മാ​​​​യ ‘മാ​​​​ഗ്നി​​​​ഫി​​​​ക്ക ഹു​​​​മാ​​​​നി​​​​ത്താ​​​​സി​​​​’നെ​​​​ക്കു​​​​റി​​​​ച്ച് സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ​ മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​നും ഡോ​​​​ക്‌ട്രി​​​​​ന​​​​ൽ ക​​​​മ്മീ​​​​ഷ​​​​നും സം​​​​യു​​​​ക്ത​​​​മാ​​​​യി വെ​​​​ബി​​​​നാ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

20ന് ​​​​രാ​​​​ത്രി 8.30 മു​​​​ത​​​​ൽ 9.30 വ​​​​രെ​​​​യാ​​​​ണു വെ​​​​ബി​​​​നാ​​​​ർ. മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന്‍റെ​​​​യും ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ മാ​​​​ന​​​​വി​​​​ക​​​​ത നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ലെ ഉ​​​​ള്ള​​​​ട​​​​ക്കം വെ​​​​ബി​​​​നാ​​​​റി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യും.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, പ്ര​​​​മു​​​​ഖ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ ഫാ. ​​​​ഡോ. സ​​​​ജി ക​​​​ണി​​​​യാ​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ വെ​​​​ബി​​​​നാ​​​​ർ ന​​​​യി​​​​ക്കും. ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, ഷം​​​​ഷാ​​​​ബാ​​​​ദ് സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ സം​​​​സാ​​​​രി​​​​ക്കും.

മെ​​​​ത്രാ​​​​ന്മാ​​​​ർ, ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ, അ​​​​ല്മാ​​​​യ​​​​ർ, വൈ​​​​ദി​​​​ക​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, സ​​​ന്യ​​​​സ്ത​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഡോ​​​​ക്‌ട്രി​​​​ന​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​ലയ്​​​​ക്ക​​​​ൽ, മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ടോം ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

Latest News

Corehub Up